India

'യോഗ ബ്രേക്ക്' അഥവാ 'വൈ ബ്രേക്ക്'; സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങളിൽ ഇനി അഞ്ച് മിനിറ്റ് യോ​ഗയും

അ‍ഞ്ച് മിനിറ്റിൽ ചെയ്യാവുന്ന ലളിതമായ യോഗ മുറകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങളിൽ യോഗ ബ്രേക്ക് അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. മനസ്സിനും ശരീരത്തിനും ഉത്സാഹവും ഉണർവും നൽകാൻ ലക്ഷ്യമിട്ടാണ് യോഗ ബ്രേക്ക് അഥവാ വൈ ബ്രേക്ക് അവതരിപ്പിക്കുന്നത്. അഞ്ച് മിനിറ്റായിരിക്കും ബ്രേക്ക് സമയം.

ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും വഴിയാണ് ഈ പദ്ധതി തയാറാക്കിയിട്ടുള്ളത്. അ‍ഞ്ച് മിനിറ്റിൽ ചെയ്യാവുന്ന ലളിതമായ യോഗ മുറകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു പരിചയപ്പെടുത്തുന്ന കൈപ്പുസ്തകവും വിഡിയോയും തയ്യാറാക്കിയിട്ടുമുണ്ട്.

ഏതാനും സ്ഥാപനങ്ങളിൽ ഇതിനോടകം യോഗ ബ്രേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ടാറ്റ കെമിക്കൽസ്, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികൾ പുതിയ പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT