India

യോഗി ആദിത്യനാഥിന് ഇസെഡ് സുരക്ഷയുമായി കേന്ദ്രസര്‍ക്കാര്‍

സിഐഎസ്എഫിന്റെ സ്‌പെഷ്യല്‍ കമാന്‍ഡോ ടീമും ഇനി യോഗിയോടൊപ്പം ഉണ്ടാകും. കൂടാതെ യുപി പൊലീസിന്റെ പ്രത്യകവിഭാഗവും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്ര സര്‍ക്കാര്‍ ഇസെഡ് സുരക്ഷ അനുവദിച്ചു. സിഐഎസ്എഫിന്റെ സ്‌പെഷ്യല്‍ കമാന്‍ഡോ ടീമും ഇനി യോഗിയോടൊപ്പം ഉണ്ടാകും. കൂടാതെ യുപി പൊലീസിന്റെ പ്രത്യകവിഭാഗവും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും. യോഗിക്ക് നേരത്തെ എംപി എന്നനിലയില്‍ വിവിഐപി സുരക്ഷയായിരുന്നു ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയായ ശേഷം ഭീഷണി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

പൈലറ്റുവാഹനങ്ങളില്‍ ജാമറുകളും മറ്റ് ആയുധ സജ്ജീകരണങ്ങള്‍ ഒരുക്കും. എല്ലാസമയത്തും 25 മുതല്‍ 28 വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. വീട്ടിലും പ്രത്യേക സുരക്ഷയൊരുക്കാനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉയോഗിച്ചുള്ള ആയുധങ്ങളാകും ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുക.മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനും ഇസെഡ് സുരക്ഷയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം