India

യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവ വാഹിനിയുടെ സദാചാര ഗുണ്ടായിസം; മുസ്ലീം യുവാവിനേയും യുവതിയേയും പൊലീസിന് കൈമാറി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവ വാഹിനി

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്‌:ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനും യുവതിക്കും നേരെ ഹിന്ദു യുവ വാഹിനി സേനയുടെ അതിക്രമം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവ വാഹിനി. 

മീററ്റിലെ ശാസ്ത്രി നഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ യുവതിയേയും വസിം എന്ന യുവാവിനേയും പിടികൂടി മര്‍ദ്ദിച്ചത്. ഇവരെ പൊലീസിന് കൈമാറി. 

മുസ്സാഫര്‍ നഗര്‍ സ്വദേശിയായ വസിം താന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് യുവതിയെ ക്ഷണിക്കുകയായിരുന്നു. യുവതി വീടിനകത്തേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരെ വിവരമറിയിച്ചു.ഇതിനെ തുടര്‍ന്ന് വലിയ കൂട്ടമായെത്തിയ യുവ വാഹിനി പ്രവര്‍ത്തകര്‍ അതിക്രമിച്ച് വീടിനകത്ത് പ്രവേശിക്കുകയായിരുന്നു.

വീടിനുള്ളില്‍ വെച്ച് പിടികൂടിയ ഇവരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരോ, നാട്ടുകാരോ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവതിയും യുവാവും മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവരെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT