പ്രതീകാത്മക ചിത്രം 
India

യോഗിക്ക് അനുകൂലമായി മുദ്രാവാക്യം; പതിനേഴുകാരനെ എസ്പി നേതാവ് വെടിവെച്ചു കൊലപ്പെടുത്തി

യോഗി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതാണ് എസ്പി നേതാവായ ശിശുപാല്‍ സിങ്ങിനെ പ്രകോപിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പതിനേഴുകാരനെ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിവെച്ച് കൊലപ്പെടുത്തിയതായി ആരോപണം. ഉത്തര്‍പ്രദേശിലെ മഥന്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 

യോഗി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതാണ് എസ്പി നേതാവായ ശിശുപാല്‍ സിങ്ങിനെ പ്രകോപിപ്പിച്ചത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനെ ഉദ്ധരിച്ച്  ന്യൂസ്18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപി നേതാവ് മോനു സിങ്ങിന്റെ സഹോദരനായ നാന്‍ഹെയാണ് കൊല്ലപ്പെട്ടത്. കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം കുട്ടിയുടെ വീടിന് നേരെ എസ്പി നേതാവ് കല്ലെറിയുകയും ചെയ്തു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്നും, മുദ്രാവാക്യം വിളിച്ചതല്ല ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി