India

യോഗിയുടെ ഗോരഖ്പൂരില്‍ വീണ്ടും ബിജെപി; നിഷാദ് പാര്‍ട്ടി എന്‍ഡിഎയില്‍, മഹാസഖ്യത്തിന് തിരിച്ചടി 

ത്തര്‍പ്രദേശില്‍ ബിഎസ്പി സഖ്യം ഉപേക്ഷിച്ച നിഷാദ് പാര്‍ട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമായി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പി സഖ്യം ഉപേക്ഷിച്ച നിഷാദ് പാര്‍ട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമായി. ഉത്തര്‍പ്രദേശില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതായി നിഷാദ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിഷാദ് പാര്‍ട്ടിയുടെ മേധാവിയായ സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.

ഗോരഖ്പൂര്‍ മണ്ഡലത്തിലെ എംപിയാണ് പ്രവീണ്‍ നിഷാദ്. നീണ്ടക്കാലം ഗോരഖ് പൂറിനെ പ്രതിനിധീകരിച്ചിരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രവീണ്‍ നിഷാദ് ഇവിടെ നിന്നും വിജയിച്ചത്. എസ്പി ടിക്കറ്റില്‍ മത്സരിച്ച പ്രവീണ്‍ നിഷാദ് ബിജെപിയെയാണ് പരാജയപ്പെടുത്തിയത്. 

എസ് പി ബിഎസ് പി ആര്‍എല്‍ഡി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ അഖിലേഷ് യാദവിനും മായാവതിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മായാവതിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അഖിലേഷ് യാദവ് പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കാവശ്യമായ സീറ്റുകള്‍ ബിജെപി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സഞ്ജയ് നിഷാദ് പ്രതികരിച്ചിരുന്നു. 

ദിവസങ്ങള്‍ക്ക് മുന്‍പാണ്  മഹാസഖ്യത്തില്‍ നിന്ന് നിഷാദ് പാര്‍ട്ടി പിന്‍മാറിയത്. സഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനത്തിന് പിന്നാല്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കാന്‍ അനുവദിക്കാത്തതാണെന്നും പാര്‍ട്ടി സ്ഥാപക നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു.

ഗോരഖ്പുര്‍ ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ച പ്രവീണ്‍ നിഷാദ് ഇത്തവണ നിഷാദ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ അഖിലേഷ് യാദവ് തയാറായില്ല.  സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന ആവശ്യം അഖിലേഷ് തള്ളിയതോടെയാണ് സഖ്യം വിട്ടതെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. 

2018ലെ ഗൊരഖ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഉപേന്ദ്രദത്ത് ശുക്ലയെ 21,000 വോട്ടുകള്‍ക്കാണ് പ്രവീണ്‍ നിഷാദ് പരാജയപ്പെടുത്തിയത്. വലിയ ഭൂരിപക്ഷത്തില്‍ യോഗി ആദിത്യനാഥ് വിജയിച്ചിരുന്ന മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

​മഞ്ഞൾ പെട്ടെന്ന് കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

SCROLL FOR NEXT