India

യോഗിയുടെ യുപിയില്‍ ടോര്‍ച്ച് ലൈറ്റിലാണ് കണ്ണ് ശസ്ത്രക്രിയകള്‍

ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍. ഉന്നാവ ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ടോര്‍ച്ച് വെളിച്ചത്തില്‍  തിമിര ശസ്ത്രക്രിയ

Author : സമകാലിക മലയാളം ഡെസ്ക്

ഉന്നാവ: ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍. ഉന്നാവ ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ടോര്‍ച്ച് വെളിച്ചത്തില്‍  തിമിര ശസ്ത്രക്രിയ നടത്തിയത്. 

സംഭവം പുറത്തു വന്നതോടെ ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണ വിധേയമായി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. കൂടാതെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വൈദ്യൂതി നിലച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയവരെ വെറും നിലത്താണ് കിടത്തിയതെന്നും കിടക്ക നല്‍കിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍നിന്നും രോഗികളെ ശസ്ത്രക്രിയയ്ക്കായി കാന്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  എന്‍ജിഓ ആയ ജഗദംബ സേവാ സമിതി ആണ് ഈ ആശുപത്രിയില്‍ എത്തിച്ചത്. ഈ സംഘടന രോഗികള്‍ക്ക് സൗജന്യ  ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT