പ്രതീകാത്മക ചിത്രം 
India

രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി;70,000 രൂപയ്ക്ക് വിറ്റു;  'ദൈവദൂതനെപ്പോലെ' ഓട്ടോ ഡ്രൈവര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

കാണാതായ കുട്ടിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടില്‍ കണ്ടെന്ന് വിവരം നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി എഴുപതിനായിരം രൂപയ്ക്ക് വിറ്റ അഞ്ചുപേരെ പൊലിസ് പിടികൂടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത്. 

കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ്, മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. അമ്പര്‍നാഥ് ടൗണ്‍ഷിപ്പിലെ സര്‍ക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്. സെപ്റ്റംബര്‍ 15നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. 

കാണാതായ കുട്ടിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടില്‍ കണ്ടെന്ന് വിവരം നല്‍കുന്നത്. തുടര്‍ന്ന് ഈ വീട്ടിലെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം  70,000 രൂപയ്ക്ക് കുട്ടിയെ ഇവിടെ വില്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!