പ്രതീകാത്മക ചിത്രം 
India

രണ്ടു ലക്ഷം രൂപയ്ക്ക് ബെന്‍സ് കാര്‍, മുന്‍കൂറായി 78000 രൂപ നല്‍കി; തട്ടിപ്പിന് ഇരയായി ബിസിനസുകാരന്‍ 

ചുരുങ്ങിയ വിലയ്ക്ക് ആഡംബര കാര്‍ വാങ്ങാന്‍ ശ്രമിച്ച ബിസിനസുകാരന്‍ തട്ടിപ്പിന് ഇരയായതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചുരുങ്ങിയ വിലയ്ക്ക് ആഡംബര കാര്‍ വാങ്ങാന്‍ ശ്രമിച്ച ബിസിനസുകാരന്‍ തട്ടിപ്പിന് ഇരയായതായി പരാതി. രണ്ടു ലക്ഷം രൂപയ്ക്ക് സെക്കന്‍ഡ്ഹാന്‍ഡ് മെഴ്‌സിഡസ് ബെന്‍സ് കാര്‍ പറഞ്ഞ് ഉറപ്പിച്ചു. ഇതനുസരിച്ച് മുന്‍കൂറായി 78000 രൂപ നല്‍കി. മൂന്ന് മാസം കഴിഞ്ഞിട്ടും കാര്‍ ലഭിക്കാതിരുന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി അറിഞ്ഞത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ പൊലീസില്‍ പരാതി നല്‍കി.

ലോക്ക്ഡൗണിന് മൂന്‍പാണ് സംഭവം. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഖലീല്‍ ഷരീഫാണ് തട്ടിപ്പിന് ഇരയായത്. ചുരുങ്ങിയ വിലയ്ക്ക് ആഡംബര കാര്‍ വാങ്ങാനുളള ശ്രമത്തിലായിരുന്നു ഖലീല്‍ ഷരീഫ്. അതിനിടെ സ്ഥിരമായി പോകുന്ന ഗാരേജിന്റെ ഉടമയുടെ ബന്ധുവിനെ പരിചയപ്പെട്ടു. രണ്ടുലക്ഷം രൂപയ്ക്ക് ഒരു ആഡംബര കാര്‍ വേണമെന്ന കാര്യം ഗാരേജിന്റെ ഉടമയുടെ ബന്ധുവിനോട് പറഞ്ഞു.

2006 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് കാര്‍ 2.25 ലക്ഷം രൂപയ്ക്ക് കൊടുക്കാന്‍ ഉണ്ടെന്ന് ഖലീല്‍ ഷരീഫിനോട് ഗാരേജ്‌ ഉടമയുടെ ബന്ധുവായ ദസ്തഗിര്‍ പറഞ്ഞു. വിലപേശല്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രണ്ടുലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാന്‍ ഷരീഫ് സമ്മതിച്ചു. മുന്‍കൂറായി 78000 രൂപ നല്‍കി. ഗൂഗിള്‍ പേ വഴി മാര്‍ച്ച് 11നാണ് പണം നല്‍കിയത്. 

രണ്ടുദിവസത്തിനകം കാര്‍ എത്തിച്ചുതരാമെന്നാണ് ദസ്തഗിര്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ കാര്‍ ലഭിക്കുന്നതിന് കാലതാമസം നേരിട്ടതോടെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടു നോക്കി. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന്് ബിസിനസുകാരന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ലോക്ക്്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കാത്തിരുന്നു. ലോക്ക്ഡൗണ്‍ കാരണമായിരിക്കും കാര്‍ ലഭിക്കാത്തതെന്ന് ബിസിനസുകാരന്‍ കരുതി കാത്തിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും കാര്‍ ലഭിക്കാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

'അത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവന, ഷംസീറിനെതിരെ നടത്തിയത് നീചമായ പ്രതികരണം'; വെള്ളാപ്പള്ളിക്കെതിരെ കെ കെ രാഗേഷ്

'ഉത്രാടപ്പാച്ചിൽ' വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

പന്തിന്റെ '95 മീറ്റർ' സിക്സിൽ സ്റ്റേഡിയം റൂഫിലെ സോളാർ പാനൽ തവിടുപൊടി! (വിഡിയോ)

'റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം'; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി