പ്രതീകാത്മക ചിത്രം 
India

രണ്ട് കിലോ മീന്‍ കറിവെച്ചത് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചു; വീട്ടമ്മ ആത്മഹത്യ ചെയ്തു

വാക്കേറ്റത്തിനിടയില്‍ ബാക്കിയുള്ളത് കഴിച്ചാല്‍ മതിയെന്ന പരമാമര്‍ശമാണ് മുപ്പത്തൊന്നുകാരിയെ അത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. 

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: രണ്ട് കിലോ മീന്‍ കറിവച്ച് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചതിന്റെ വിഷമത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. നാലുമക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനായി കുന്ദന്‍ മണ്ഡല്‍ രണ്ട് കിലോ മത്സ്യമാണ് വാങ്ങിയത്. ഭാര്യ തയ്യാറാക്കിയ കറി വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ഭര്‍ത്താവും മക്കളും കൂടി കഴിച്ചു. വീട്ടമ്മയായ സാറ ദേവി കഴിക്കാന്‍ എത്തിയപ്പോള്‍ മീന്‍ കറിയില്‍ അല്‍പം പോലും ബാക്കിയുണ്ടായിരുന്നില്ല. 

ഇതിനെച്ചൊല്ലി കുന്ദന്‍ മണ്ഡലും സാറ ദേവിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടയില്‍ ബാക്കിയുള്ളത് കഴിച്ചാല്‍ മതിയെന്ന പരാമര്‍ശമാണ് മുപ്പത്തൊന്നുകാരിയെ അത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. 

കുന്ദന്‍ലാല്‍ വയലിലേക്ക് പോയതിന് പിന്നാലെ സാറ ദേവി വിഷം കഴിക്കുകയായിരുന്നു. വയലില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സാറയെ അവശനിലയില്‍ കണ്ട കുന്ദന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും