പ്രതീകാത്മക ചിത്രം 
India

രാജസ്ഥാനില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത; മുസ്ലീം യുവാവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി, ക്രൂരമര്‍ദ്ദനം, അന്വേഷണം

മലദ്വാരത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിക്കയറ്റിയതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ അലയൊലികള്‍ അടങ്ങും മുന്‍പ്, രാജസ്ഥാനില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  മലദ്വാരത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിക്കയറ്റിയതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ അലയൊലികള്‍ അടങ്ങും മുന്‍പ്, രാജസ്ഥാനില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു സംഭവം. 22കാരനായ മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് അടിച്ചു കയറ്റുകയും ചെയ്തതായാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ജനുവരി 29ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വാര്‍ത്തയായത്. ദലിത് യുവാവിന്റെ മലദ്വാരത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിക്കയറ്റിയ സംഭവം നടന്നതിനോട് അടുപ്പിച്ചുളള ദിവസമാണ് ഇതും അരങ്ങേറിയത്. മൊബൈല്‍  ഫോണ്‍ മോഷ്ടിച്ചതിന്റെ പേരില്‍ മൂന്നു പേര്‍ ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്.

വ്യാഴാഴ്ച മുസ്ലീം യുവാവിന്റെ സഹോദരനാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.  തന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നതാണ് പരാതിയുടെ ഉളളടക്കം. ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് കുത്തിക്കയറ്റി എന്നും പരാതിയില്‍ പറയുന്നുണ്ട്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യം യുവാവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന