India

രാജസ്ഥാനില്‍ ബിജെപിയെ നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് മുന്നേറ്റം; 495 വാര്‍ഡുകള്‍ തൂത്തുവാരി

49 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുളള കണക്കനുസരിച്ച് 495 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 49 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുളള കണക്കനുസരിച്ച് 495 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 392 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

ശനിയാഴ്ച 2105 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 72 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഇതുവരെയുളള വോട്ടെടുപ്പ് ഫലം അനുസരിച്ച് 493 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 392 ഇടത്ത് ബിജെപി ജയിച്ചപ്പോള്‍ 191 ഇടത്ത് സ്വതന്ത്രര്‍ വെന്നിക്കൊടി പാറിച്ചു. ബിഎസ്പി 11 ഇടത്തും സിപിഎം രണ്ടിടത്തും വിജയിച്ചു.

ആല്‍വാര്‍, അജ്മീര്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബാരണ്‍, ബാര്‍മര്‍, ജയ്‌സാല്‍മര്‍, കോട്ട, സിക്കര്‍ തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം