ഇന്ത്യയുടെ ചന്ദ്രയാന്‍ 2വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാന്‍ 2ന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ടീമിനും ചെയര്‍മാന്‍ കെ ശിവനും ആശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞയാഴ്ച സാങ്കേതിക തകരാറ് കാരാണം ചന്ദ്രയാന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഐഎസ്ആര്‍ഒ തകരാറ് കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്തു. ഇതിന് ഐഎസ്ആര്‍ഒ ടീം പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു-അദ്ദേഹം പറഞ്ഞു.
ചന്ദ്രയാനെപ്പോലുള്ള പദ്ധതികള്‍ പുതുതലമുറയെ ശാസ്ത്രത്തിലേക്ക് അടുപ്പിക്കുന്നതിനും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്റെ വിക്ഷേപണ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പെടുക്കാന്‍ ഐഎസ്‌ഐര്‍ഒയ്ക്ക് കഴിയട്ടെയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി ആദ്യഘട്ടം പിന്നിട്ടത് അത്യന്തം സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാന നേട്ടമാണ് ഇത്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിക്കുന്നു. ഈ ദൗത്യം വിജയകരമാകുന്നതില്‍ ഒട്ടേറെ മലയാളി ശാസ്ത്രജ്ഞന്മാരുടെ അദ്ധ്വാനവും ഉണ്ട്. അവരടക്കം ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates