India

രാജ്യത്ത് ഇനി ഒരു കുട്ടിയും ബലാത്സംഗത്തിന് ഇരയാകാന്‍ പാടില്ല; പശുക്കളെ ആരാധിച്ച് പൂജാരിമാര്‍, പ്രാര്‍ത്ഥന 

കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകള്‍ രാജ്യത്ത് ഇനി സംഭവിക്കാതിരിക്കാന്‍ പശുക്കളെ ആരാധിച്ച് പൂജാരിമാര്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകള്‍ രാജ്യത്ത് ഇനി സംഭവിക്കാതിരിക്കാന്‍ പശുക്കളെ ആരാധിച്ച് പൂജാരിമാര്‍. ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് വ്യത്യസ്തമായ പ്രാര്‍ത്ഥനാചടങ്ങ് സംഘടിപ്പിച്ചത്.

പരിക്രമ എന്ന പേരില്‍  മൂന്ന് പശുക്കളെയാണ് ക്ഷേത്രത്തില്‍ ആരാധിച്ചത്. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ പശുക്കളെ ആരാധിക്കുന്നത് പഴയ ഒരു രീതിയാണ്. കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും പശുക്കളെ ആരാധിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൂജാരി രംഗ രാജന്‍ പറഞ്ഞു.

ബാലാജി ക്ഷേത്രത്തെ വലം വെച്ചുളളതാണ് പരിക്രമ ചടങ്ങ്. ഇത്തരത്തില്‍ മൂന്ന് പരിക്രമകള്‍ ചടങ്ങിന്റെ ഭാഗമായി നടത്തി. ഓരോ പരിക്രമയും മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒാരോന്നിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. വാക്ക്, പ്രവൃത്തി, ചിന്ത എന്നിവയാണ് യഥാക്രമം ഇവ.

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ക്ഷേത്രത്തിലെ പൂജാരിമാര്‍ വിമര്‍ശിച്ചു. പാശ്ചാത്യ വിദ്യാഭ്യാസ രീതികള്‍ അവലംബിച്ചു തുടങ്ങിയതിന് ശേഷമാണ് കുട്ടികള്‍ക്ക് നേരെയുളള പീഡനക്കേസുകള്‍ വര്‍ധിച്ചത്. ടിവിയിലും സോഷ്യല്‍മീഡിയയിലും ഇതുസംബന്ധിച്ചുളള വാര്‍ത്തകളാണെന്നും പൂജാരിമാര്‍ പറയുന്നു.

കുട്ടികള്‍ രാജ്യത്ത് ഒട്ടും സുരക്ഷിതരല്ല. പഴയ സാഹിത്യകൃതികളില്‍ എവിടെയും കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളെ സംബന്ധിച്ച വാര്‍ത്തകളാണ് എല്ലായ്‌പോഴും കേള്‍ക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇത് തടയേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പൂജാരിമാര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT