ഫയല്‍ ചിത്രം 
India

രാജ്യത്ത് രോഗമുക്തിയില്‍ റെക്കോര്‍ഡ്, രണ്ടാഴ്ചക്കിടെ പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍ ഭേദമായവര്‍; ചികിത്സയിലുളളവരില്‍ കേരളം മൂന്നാം സ്ഥാനത്ത്

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസും പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസും പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. ഒരു മാസമായി രോഗമുക്തി നൂറ് ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ന് 76,737 പേരാണ് രോഗമുക്തി നേടിയത്. 74,442 പേര്‍ പുതുതായി രോഗബാധിതരായപ്പോഴാണ് രോഗമുക്തിയില്‍ തുടരുന്ന ഈ വര്‍ധന. രോഗമുക്തി നേടിയവരുടെ എണ്ണം 56 ലക്ഷം കടക്കുകയാണ്. 55,86,703 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ടാഴ്ചക്കിടെ, ചികിത്സയിലുളളവരുടെ എണ്ണം പത്തുലക്ഷത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതും ട്രേസിലും ചികിത്സയിലും കൂടുതല്‍ കാര്യക്ഷമത പുലര്‍ത്താന്‍ സാധിച്ചതുമാണ് ഈ നേട്ടത്തിന് കാരണമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. മൊത്തം കോവിഡ് ബാധിതരുടെ 14 ശതമാനമാണ് നിലവില്‍ ചികിത്സയിലുളളവര്‍. 

ചികിത്സയിലുളളവരില്‍ 77 ശതമാനം പേരും പത്തു സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുളളവരാണ്. ഇതില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 84000ലധികം പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍. രണ്ടര ലക്ഷം വരും. കര്‍ണാടകയില്‍ ഇത് 1.15 ലക്ഷമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് ഉണ്ടായ 903 മരണങ്ങളില്‍ 82 ശതമാനവും പത്ത് സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍. കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയവയാണ് തൊട്ടുപിന്നിലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും

ബ്രസീൽ വിജയ വഴിയിൽ, ജന്തര്‍ മന്തറില്‍ കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പയ്യന് വേണ്ടി അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തി, എവിടെ തുടങ്ങണമെന്ന് കൺഫ്യൂഷനുണ്ടായിരുന്നു'; 'ബാലൻ' കാസ്റ്റിങിനെക്കുറിച്ച് ​ഗണപതി

ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ; 'ആര്‍ക്ക് വേണമെങ്കിലും ചുമതലയേല്‍ക്കാം'