India

രാത്രി വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി; പ്രായം മറച്ചുവച്ച് 17കാരൻ 15 കാരിയെ താലികെട്ടി; അറസ്റ്റ്

പതിനഞ്ചുകാരിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ച കൗമാരക്കാരനെ പൊലീസ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: പതിനഞ്ചുകാരിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ച കൗമാരക്കാരനെ പൊലീസ് പിടികൂടി. കോയമ്പത്തൂർ ഉ​ക്ക​ടം സ്വ​ദേ​ശി​യാ​യ 17കാ​ര​നെ പോ​ക്സോ ആ​ക്ടി​ലാണ് പൊലീസ് അ​റ​സ്റ്റു​ചെ​യ്തത്.

സു​ന്ദ​രാ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടിയെയാണ് 17കാരൻ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന പതിനേഴുകാരൻ ചെന്നൈയിലെത്തിക്കുകയും അവിടെവെച്ച് വിവാഹം നടത്തുകയും ചെയ്തു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ഇത്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷണം നടത്തിയ പോ​ത്ത​ന്നൂ​ർ പോ​ലീ​സ് ഉ​ക്ക​ട​ത്തു​നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെയും വിളിച്ചുവരുത്തി. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നിയമപരമല്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ പൊലീസ് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

രാത്രിയിൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കിയശേഷം ഇരുവരും ചെ​ന്നൈ​യിലേക്കു പോകുകയായിരുന്നു. അവിടെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് വിവാഹം നടത്തി. വയസ് മറച്ചുവെച്ചായിരുന്നു വിവാഹം നടത്തിയത്. തുടർന്ന് ഇരുവരും ഉക്കടത്തേക്കു തിരിച്ചെത്തി. സംഭവത്തിൽ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ച പൊലീസ് പതിനേഴുകാരനെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം ജുവനൈൽ സ്കൂളിലേക്ക് അയച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT