

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി ലക്ഷ്മി പ്രിയ. 93 വീഡിയോകള്‍ അവയുടെ ലിങ്കുകള്‍, തമ്പ് ലൈന്‍ സ്‌ക്രീന്‍ ഷോട്ട് കള്‍ ഇവ പെന്‍ഡ്രൈവില്‍ പൊലീസിന് കൊടുത്തിട്ടുണ്ട്. കേരള പൊലീസിനെ നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാണാമെന്നും ലക്ഷ്മി പ്രിയ പറയുന്നു. ആ വാക്കുകളിലേക്ക്:
മംഗലശ്ശേരി നീലകണ്ഠന്‍ സ്ത്രീ വേര്‍ഷന്‍. കാളി വീട്ടില്‍ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാന്‍ മാത്രം 5 ഏക്കര്‍ തെങ്ങിന്‍ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു... നര്‍ത്തകന്‍മാരെ കൊണ്ട് വരണം, അവരെ നൃത്തം ചെയ്യുമ്പോ കളിയാക്കണം, അവര്‍ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും നാല്പതു ലക്ഷവും ചുമ്മാ പറ്റിക്കണം , ന്നിട്ട് അതിനും തെങ്ങിന്‍ തോപ്പ് വാങ്ങണം . ആ പുതിയ തോട്ടത്തില്‍ വച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉള്‍പ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബര്‍ മാരെ വിളിച്ച് ഒരു പാര്‍ട്ടി കൊടുക്കണം. നല്ല കശുമാവിന്‍ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ്സ് പിളര്‍ന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലില്‍ പിടിച്ചു മറ്റേക്കാല്‍ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ!
പോയി പണിയെടുത്തു ജീവിക്കെടാ..... ജീവിപ്പിക്കും....എന്റെ തെങ്ങിന്‍ തോപ്പില്‍ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാന്‍ നിര്‍ത്തും ഞാന്‍.നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയില്‍ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്‍മാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാന്‍ മാര്‍. മക്കളെ ഒന്നും ചെറുപ്പത്തില്‍ പണിയെടുത്തു നോക്കി കാണൂല്ല. വയസായപ്പോള്‍ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണില്‍ കണ്ടത് പോലെ ജീവിതത്തില്‍ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാര്‍ക്കും 'പണി ' കൊടുക്കും. എഴീച്ചു നില്‍ക്കാന്‍ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വില്‍ക്കട്ടെ.
നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടില്‍ ലക്ഷ്മി പ്രിയയാണ് പറയുന്നത്. ഓടെടാ. കഴിഞ്ഞ ശനിയാഴ്ച തന്നെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെല്‍ വിഭാഗത്തില്‍ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങള്‍ക്കു ശേഷം സ്റ്റേറ്റ്‌മെന്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകള്‍ അവയുടെ ലിങ്കുകള്‍, തമ്പ് ലൈന്‍ സ്‌ക്രീന്‍ ഷോട്ട് കള്‍ ഇവ പെന്‍ഡ്രൈവില്‍ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവര്‍ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടും ഉണ്ട്. എന്നാല്‍ കേരള പൊലീസ് നെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാണാം. എന്റെ പോരാട്ടം ഇവന്മാര്‍ വീഡിയോ ചെയ്യുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates