

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ അനന്തൻ കാടിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
"എനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം എന്റെ അഭിനയത്തെക്കുറിച്ച് ഒരു നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്. ശരിക്കും അതൊരു അവാർഡ് പോലെയാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ള കാര്യമാണ്.
അതിനുള്ള തക്കതായ വിഷയം വന്നാൽ ചെയ്യണമെന്നുണ്ട്".- മുരളി ഗോപി പറഞ്ഞു. ആര്യയാണ് അനന്തൻ കാടിൽ നായകനായെത്തുന്നത്. ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 ന് ചിത്രം തിയറ്ററുകളിലെത്തും. അനന്തൻ കാട് കൂടാതെ ഷാജി കൈലാസ് ചിത്രം വരവും മുരളി ഗോപിയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. താപ്പാന, വൺ എന്നീ സിനിമകളിൽ മമ്മൂട്ടിയും മുരളി ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates