'കഥയൊന്നും എനിക്ക് മനസിലായില്ല, ടൊവി അങ്കിളിനെ കണ്ടിട്ടാണ് ഞാൻ ഇതിൽ വന്നത് തന്നെ'; 'ബാല'നിലെ ആദിശേഷൻ പറയുന്നു

ടൊവി അങ്കിൾ സൂപ്പറായിരുന്നു.
Tovino Thomas, Adhisheshan
Tovino Thomas, Adhisheshanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത 'ബാലൻ'. 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം ഒരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ജിത്തു മാധവൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അമ്മയായി ഫർസാന പാലത്തിങ്ങലും മകനായി ആദിശേഷനുമാണ് സ്ക്രീനിലെത്തിയത്. ചിത്രത്തിലെ ബാലനായെത്തിയ ആദിശേഷന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നടൻ ടൊവിനോയ്ക്കൊപ്പവും ആദിശേഷന് ചിത്രത്തിൽ കോമ്പിനേഷൻ രം​ഗങ്ങളുണ്ടായിരുന്നു. കഥയൊന്നും തനിക്ക് മനസിലായില്ലെന്നും ടൊവി അങ്കിളിനെ കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നും ആദി പറയുന്നു.

"ടൊവി അങ്കിൾ സൂപ്പറായിരുന്നു. കഥയൊന്നും എനിക്ക് മനസിലായില്ല. കഥയൊട്ടും മനസിലായില്ല. സിനിമ എനിക്ക് ഇഷ്ടമാണ്. ടൊവി അങ്കിൾ.. നായകനാകണ്ടേ ഇനി. ടൊവി അങ്കിളിനെ കണ്ടിട്ട് തന്നെയാണ് ഞാൻ ഇതിൽ വന്നത് തന്നെ. കണ്ടപ്പോൾ തന്നെ കിളി പോയിരിക്കുകയാണ് ഞാൻ". - ആദിശേഷൻ പറഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു ആദി. ആദ്യ സിനിമയിൽ തന്നെ ഇത്രയും ​ഗംഭീര പെർഫോമൻസ് നടത്തിയ ആദിയെ പ്രേക്ഷകരെല്ലാവരും അഭിനന്ദിക്കുകയാണിപ്പോൾ.

ജീൻ പോൾ ലാൽ, ​ഗിരീഷ് എഡി, ബീന ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുഷിൻ ശ്യാം ആണ് സം​ഗീതം. ഷൈജു ഖാലിദ് ആണ് ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്.

Tovino Thomas, Adhisheshan
'കൈ പൊള്ളിക്കുകയല്ല വാഷൗട്ടാക്കി കളഞ്ഞു, ഒപ്പുവച്ച ഒടിടി കരാറിൽ നിന്ന് വരെ പിന്മാറി'; 'വിലായത്ത് ബുദ്ധ' വലിയ നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ്
Tovino Thomas, Adhisheshan
വിനീത് കുമാറിന്റെ പുതിയ ചിത്രം 'നോട്ടി'ന് തുടക്കം; ഭദ്രദീപം കൊളുത്തി ആഷിഖ് അബു
Tovino Thomas, Adhisheshan
'ഓവർ ആക്ടിങ് ആണ്, അഭിനയിക്കാനറിയില്ല എന്നൊക്കെ പറഞ്ഞ് സീരിയലിലുള്ളവർക്ക് പൊതുവേ സിനിമയിൽ ആരും ചാൻസ് കൊടുക്കാറില്ല'
Summary

Adhisheshan talks about Balan movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com