'ടുണീഷ്യയിൽ പോയി കൂലിപ്പണിക്കാരനായി ജീവിക്കാൻ തയ്യാറായ അവിര സാർ, ചുമ്മാതല്ല ബിസിനസ് എട്ടു നിലയിൽ പൊട്ടിയത്! മോളിവുഡ് കണ്ട ഏറ്റവും വലിയ മണ്ടൻ'

അവിര സാർ ഇത്രയും പാവമാണോ
Drishyam 3
Drishyam 3ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

തിയറ്ററിൽ വിജയമായിരുന്നെങ്കിലും ഒടിടി റിലീസിന് പിന്നാലെ ട്രോളിന്റെ പൂരമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' യ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യം 3 യിലെ ചെറിയ കാര്യം പോലും ട്രോളിന് ഇരയായിരിക്കുകയാണ്. ചിത്രം റിലീസ് ആയപ്പോൾ തന്നെ ആളുകൾ ചർച്ച ചെയ്ത ഒന്നായിരുന്നു ജോർജുകുട്ടിയുടെ മരുമകനായെത്തുന്ന അവിര എന്ന കഥാപാത്രം.

മോഹൻലാലിന്റെ അനന്തരവൻ കൂടിയായ നിഖില്‍ നായര്‍ ആണ് അവിരയായി എത്തിയത്. സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവിര അഞ്ജുവിനെ വിവാഹം ചെയ്യുന്നത്. ബിസിനസ് നഷ്ടത്തിലായപ്പോള്‍ സഹായിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് അവിര ഇത്രയും വലിയ റിസ്ക് എടുക്കുന്നത്.

എന്നാല്‍ പ്രഭാകറിന്റെ സഹായം അവിരയുടെ ജീവിതം തന്നെ താറുമാറാക്കിയെന്നാണ് ഒടിടിയിൽ സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. ദുബായിലെ ബിസിനസ് മതിയാക്കി നാട്ടിലേക്ക് വന്നു, പ്രഭാകര്‍ പറഞ്ഞതുകൊണ്ട് അഞ്ജുവിനെ വിവാഹം ചെയ്തു, ഫസ്റ്റ് നൈറ്റിന്റെ അന്ന് നാടുവിട്ട് രാമേശ്വരത്തേക്ക് പോകേണ്ടി വന്നു.

വെറും 250 ഇന്ത്യക്കാര്‍ മാത്രമുള്ള ടുണീഷ്യയില്‍ ശിഷ്ടകാലം മറ്റൊരു പേരില്‍ ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യനാണ് ഈ ചിത്രത്തില്‍ അവിര. ജീത്തുവിന് വേറെ നല്ല പേരൊന്നും കിട്ടിയില്ലേ എന്നാണ് ട്രോളന്മാരുടെ ചോദ്യം. ദുബായിലെ ബിസിനസില്‍ സഹായിച്ചതിന്റെ പേരില്‍ ആ ബിസിനസ് വരെ ഉപേക്ഷിച്ച് ടുണീഷ്യയില്‍ പോയി കൂലിപ്പണി ചെയ്ത് ജീവിക്കേണ്ടി വന്ന അവിര മലയാള സിനിമ കണ്ട ഏറ്റവും വലിയ മണ്ടനാണോ അതോ പാവമാണോ എന്നും ചോദ്യമുയര്‍ത്തുന്നുണ്ട്.

Drishyam 3
'കഥയൊന്നും എനിക്ക് മനസിലായില്ല, ടൊവി അങ്കിളിനെ കണ്ടിട്ടാണ് ഞാൻ ഇതിൽ വന്നത് തന്നെ'; 'ബാല'നിലെ ആദിശേഷൻ പറയുന്നു

'അവിര സാർ ഇത്രയും പാവമാണോ അതോ ലോകത്തിലെ ഏറ്റവും വലിയ ത്യാഗിയാണോ ?', 'ബിസിനസ്‌ പൊട്ടിയിട്ട് ഒളിവിൽ പോയാൽ ഇതിലും അന്തസ് ഉണ്ടായിരുന്നു.. ഇങ്ങനൊരു പൊട്ടൻ അവിര... വെറുതെ അല്ല ഇവന്റെ ബിസിനസ്‌ എട്ട് നിലയിൽ പൊട്ടിയത്', 'പ്രഭാകരനെയും പറ്റിച്ച് ജോർജുകുട്ടിയുടെ തിയറ്ററും എഴുതി വാങ്ങി സുഖമായിട്ട് ജീവിച്ചൂടെ ഈ അവിര കോമാളിക്ക്'.,

'ക്യാഷ് കിട്ടി എന്ന് കരുതി ലോകത്ത് ആരെങ്കിലും ഇതിനൊക്കെ സമ്മതിക്കുമോ?', 'ദുബായിലെ ബിസിനസ് രക്ഷിക്കാൻ സഹായം കിട്ടിയതിന് പ്രതിഫലമായി ആ ബിസിനസ് തന്നെ ഉപേക്ഷിച്ച്', 'സ്വന്തം ജീവിതവും ഭാവിയും പണയം വെച്ച് ടുണീഷ്യയിൽ പോയി കൂലിപ്പണിക്കാരനായി ജീവിക്കാൻ തയ്യാറായ അവിര സാർക്ക് ഒരു സല്യൂട്ട്!' - എന്നൊക്കെയാണ് പലരും സോഷ്യൽ മീ‍‍ഡിയയിൽ കുറിക്കുന്നത്.

Drishyam 3
'പീക്ക് സംഭവം ലോഡിങ്'; ആലുവ ഗ്യാങ് വീണ്ടും; നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു
Drishyam 3
'ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടൻ; എഴുത്തുകാരനെന്ന നിലയിൽ മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്'
Drishyam 3
'കൈ പൊള്ളിക്കുകയല്ല വാഷൗട്ടാക്കി കളഞ്ഞു, ഒപ്പുവച്ച ഒടിടി കരാറിൽ നിന്ന് വരെ പിന്മാറി'; 'വിലായത്ത് ബുദ്ധ' വലിയ നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ്
Summary

Drishyam 3 movie Avira character troll.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com