ന്യൂഡൽഹി: ലോക്ക്ഡൗണിൽ വീട്ടിൽ കഴിയേണ്ടി വരുന്ന ജനങ്ങൾക്ക് ഇനി ബോറടി വേണ്ട. രാമായണം സീരിയൽ ദൂരദർശനിൽ വീണ്ടും പുനഃസംപ്രേഷണം ചെയ്യുന്നു. കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ 10 വരെയും രാത്രി ഒൻപത് മുതൽ 10 വരെയുമാണ് സീരിയൽ പുനഃസംപ്രേഷണം ചെയ്യുന്നത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സീരിയലിന്റെ പുനഃസംപ്രേക്ഷണമെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
1987ലാണ് ആദ്യമായി രാമായണം ദൂരദര്ശന് വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന് രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മാതാവ്. ബി.ആര്. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്‍ശനിലൂടെ പുനഃസംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുന്നതായി പ്രസാർഭാരതി ചെയർമാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates