India

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് സ്ഥാനമൊഴിയും: രാം നാഥ് കോവിന്ദ് നാളെ സ്ഥാനമേല്‍ക്കും

രാഷ്ട്രപതി എന്ന നിലയ്ക്ക് ഇന്ന് പ്രണബ് മുഖര്‍ജിക്ക് അവസാന ദിനം.

Author : സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: പ്രണബ് മുഖര്‍ജി ഇന്ന് രാഷ്ട്രപതി സ്ഥാനമൊഴിയും. രാഷ്ട്രപതി എന്ന നിലയ്ക്ക് ഇന്ന് പ്രണബ് മുഖര്‍ജിക്ക് അവസാന ദിനം. പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് നാളെ സ്ഥാനമേല്‍ക്കും.

സ്ഥാനമൊഴിയുന്നതിന് മുന്‍പ് ഏറെ നാളായി കെട്ടിക്കിടന്ന ദയാഹര്‍ജികള്‍ക്ക് അദ്ദേഹം മുന്‍പ് തീര്‍പ്പ് കല്‍പ്പിച്ചു. രാഷ്ട്രപതി സ്ഥാനത്തെത്തിയ ശേഷം വിദേശയാത്രകളോട് അദ്ദേഹം വലിയ താല്‍പര്യം കാണിച്ചില്ലെങ്കിലും ഇന്ത്യയ്ക്കത്ത് എല്ലാ സംസ്ഥാനങ്ങളിലേക്കും പല വട്ടം പ്രണബ് മുഖര്‍ജി എത്തിയിരുന്നു. 

പ്രണബ് മുഖര്‍ജി മകനെ പോലെ തന്നെ ഉപദേശിച്ചു എന്നാണ് നരേന്ദ്ര മോദി തന്നെ പറഞ്ഞത്. ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും മോദിയെ പ്രണബ് മുഖര്‍ജി പുകഴ്ത്തി സംസാരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'