India

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് ; മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ നയം പ്രഖ്യാപിക്കും

 പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 നാണ് രാഷ്ട്രപതിയുടെ പ്രസംഗം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഇന്ന്. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിസംബോധന ചെയ്യും.  പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 നാണ് രാഷ്ട്രപതിയുടെ പ്രസംഗം. 

നയപ്രഖ്യാപന പ്രസംഗത്തില്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും നയങ്ങളും ദിശകളുമാണ് ഉണ്ടാകുക. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ് 30 മിനുട്ടിന് ശേഷം ഇരുസഭകളും വെവ്വേറെ യോഗം ചേര്‍ന്ന് പിരിയും. 

രാജ്യസഭാ സമ്മേളനത്തിനും ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച നന്ദിപ്രമേയത്തില്‍ ഇരുസഭകളിലും ചര്‍ച്ച തുടങ്ങും. ഇന്നലെ ബിജെപി അംഗം ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഓം ബിര്‍ള.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!