India

രാഹുല്‍ ഗാന്ധി ബ്രാഹ്മണനല്ല ; സങ്കര സന്താനമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ (വീഡിയോ) 

രാഹുല്‍ ഗാന്ധിയെ പോലുള്ള സങ്കര സന്താനങ്ങള്‍ കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ലോകത്തെവിടെയും ഇങ്ങനെ കാണാന്‍ സാധിക്കില്ലെന്നും

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെ. രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാണ്. താന്‍ ബ്രാഹ്മണന്‍ ആണെന്ന് രാഹുല്‍ പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു രാഷട്രീയ പ്രചാരണ യോഗത്തില്‍ കേന്ദ്ര മന്ത്രി പ്രസംഗിച്ചത്.

രാഹുല്‍ ഗാന്ധിയെ പോലുള്ള സങ്കര സന്താനങ്ങള്‍ കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ലോകത്തെവിടെയും ഇങ്ങനെ കാണാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തകര്‍ ആര്‍ത്ത് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

കര്‍ണാടകയിലെ മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാവായ ദിനേഷ് ഗുണ്ടു റാവുവിനെയും അനന്ത്കുമാര്‍ കഴിഞ്ഞ ദിവസം ആക്ഷേപിച്ചിരുന്നു.മിശ്ര വിവാഹിതനായ റാവുവിനെ 'മുസ്ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്നയാളെ' ന്നായിരുന്നു കേന്ദ്രമന്ത്രി ആക്ഷേപിച്ചത്.
 കുടകില്‍ കഴിഞ്ഞയാഴ്ച നടന്ന പൊതുയോഗത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന മറ്റ് മതസ്ഥരുടെ കൈ വെട്ടണമെന്ന വിവാദ പ്രസംഗവും കേന്ദ്രമന്ത്രി നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

SCROLL FOR NEXT