India

രാഹുല്‍ ഗാന്ധി നിപ്പ വൈറസിന് സമാനം: വിവാദ പ്രസ്താവനയുമായി ഹരിയാന മന്ത്രി

ഇതിന് മുന്‍പും വ്യത്യസ്ത പരാമര്‍ശങ്ങളുടെ പേരില്‍ അനില്‍ വിജി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

എന്നും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് ഹരിയാന മന്ത്രി അനില്‍ വിജ്. ഇത്തവണ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെയാണ് ഹരിയാന മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മരണത്തിന് വരെ കാരണമാകുന്ന നിപ്പ വൈറസിനെ പോലെയാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു അനില്‍ വിജ്‌ന്റെ പരാമര്‍ശം. 

'രാഹുല്‍ ഗാന്ധി നിപ്പ വൈറസിനെ പോലെയാണ്. ഇദ്ദേഹത്തോട് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ അടുക്കാന്‍ വന്നാല്‍ അവ ഇല്ലാതാകും'- അനില്‍ വിജ് ട്വീറ്റ് ചെയ്തു. 

ഇതിന് മുന്‍പും വ്യത്യസ്ത പരാമര്‍ശങ്ങളുടെ പേരില്‍ അനില്‍ വിജ് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന അനില്‍ വിജ്‌ന്റെ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. 

ഏറെ അപകടകാരിയായ നിപ്പ വൈറസിനോട് രാഹുല്‍ ഗാന്ധിയെ ഉപമിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതുവരെ നിപ്പ വൈറസ് ബാധിച്ച് കേരളത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കണ്ണൂരിലെ പേരാമ്പ്രയിലാണ് ആദ്യത്തെ നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉപയോഗിക്കാത്ത കിററില്‍ താമസിക്കുന്ന വവ്വാലുകളില്‍ നിന്നാണ് ഇത് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍