India

രാഹുല്‍ജി നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നു, നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന് സ്വന്തം മണ്ഡലത്തില്‍ കര്‍ഷക രോഷം

രാഹുല്‍ ഗാന്ധിയെ ഓര്‍ത്ത് ലജ്ജിക്കുന്നു, ഞങ്ങളുടെ ഭൂമി തിരിച്ചുനല്‍കുക എന്ന മുദ്രാവാക്യം വിളിച്ചാണ് കര്‍ഷകര്‍ പ്രകടനം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, രാഹുല്‍ ഗാന്ധിക്ക് സ്വന്തം തട്ടകത്തില്‍ നിന്നും തന്നെ തിരിച്ചടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ ചൂടാറും മുന്‍പ് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കര്‍ഷക പ്രതിഷേധം. സ്വന്തം മണ്ഡലമായ അമേഠിയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കര്‍ഷകര്‍ രാഹുലിന് എതിരെയുളള രോഷം പ്രകടിപ്പിച്ചത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയ ഭൂമി തിരിച്ചുനല്‍കുക, അല്ലാത്ത പക്ഷം തൊഴില്‍ എന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഓര്‍ത്ത് ലജ്ജിക്കുന്നു, ഞങ്ങളുടെ ഭൂമി തിരിച്ചുനല്‍കുക എന്ന മുദ്രാവാക്യം വിളിച്ചാണ് കര്‍ഷകര്‍ പ്രകടനം നടത്തിയത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ചില്ലായെങ്കില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷനിനായി  കെട്ടി ഉയര്‍ത്തിയിരിക്കുന്ന കെട്ടിടം പൊളിച്ചുനീക്കുമെന്നും കര്‍ഷകര്‍ ഭീഷണി മുഴക്കി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അമേഠി എംപിയായിരുന്ന സമയത്ത് ഉദ്ഘാടനം ചെയ്ത സാമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്ക് മുന്‍പിലായിരുന്നു പ്രതിഷേധം. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റെടുത്ത ഭൂമി തിരിച്ചുതരണമെന്നതാണ് കര്‍ഷകരുടെ മുഖ്യ ആവശ്യം.  കമ്പനി നടത്തുന്നതിനായി 1980 കളില്‍ ജെയിന്‍ സഹോദരന്മാര്‍ കൗസര്‍ വ്യവസായ മേഖലയിലെ ഭൂമി ഏറ്റെടുത്തു. ഉത്തര്‍പ്രദേശ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. എന്നാല്‍ കമ്പനി നടത്തിപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്  2014ല്‍ ഭൂമി ലേലത്തില്‍ വെച്ചു. 20 കോടി രൂപയുടെ കടബാധ്യത തിരിച്ചുപിടിക്കുന്നതിന് ഡെബ്റ്റ് റിക്കവറി ട്രിബ്ര്യൂണല്‍ ആണ് ലേലത്തിന് മുന്‍കൈയെടുത്തത്.തുടര്‍ന്ന് ലേലം പിടിച്ച രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമി സ്വന്തമാക്കുകയായിരുന്നു. 

എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് ഭൂമി തിരിച്ചു ഉത്തര്‍പ്രദേശ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കൈവശമെത്തി. രേഖകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉത്തര്‍പ്രദേശ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഭൂമി നല്‍കിയതിന് ഇതുവരെ നഷ്ടപരിഹാരം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

Farmers held protest and raised slogans against Congress president-elect Rahul Gandhi in Amethi, say, our land that was given to Rajiv Gandhi Foundation should be returned to us or we should be given employment else we will demolish the structure built there & continue to protest pic.twitter.com/EGG2ynTJTg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT