India

രാഹുൽ പരാജയമാണെന്ന് കോൺ​ഗ്രസ് സമ്മതിച്ചു ; പ്രിയങ്കയുടെ വരവിനെക്കുറിച്ച് ബിജെപി

കോൺ​ഗ്രസ് കുടുംബത്തെയാണ് പാർട്ടിയായി കാണുന്നത്. എന്നാൽ ബിജെപി പാർട്ടിയെയാണ് കുടുംബമായി കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: രാഹുൽ​ഗാന്ധി പരാജയമാണെന്ന് കോൺ​ഗ്രസ് സമ്മതിച്ചെന്ന് ബിജെപി. പ്രിയങ്ക ​ഗാന്ധിയെ നേതൃത്വത്തിലേക്ക് ഉയർത്തുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ് സാംബിത് പത്ര. ഒ​രു പാ​ർ​ട്ടി​യാ​കെ ഒ​രു കു​ടും​ബ​ത്തി​ന് പി​ന്നാ​ലെ പോ​കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ കാ​ണാ​നാ​കു​ന്ന​തെ​ന്നും അദ്ദേഹം പരിഹസിച്ചു. 

കോൺ​ഗ്രസ് കുടുംബത്തെയാണ് പാർട്ടിയായി കാണുന്നത്. എന്നാൽ ബിജെപിയാകട്ടെ പാർട്ടിയെയാണ് കുടുംബമായി കാണുന്നത്. എല്ലാ തീരുമാനവും ഒരു കുടുംബത്തിൽ നിന്നാണ്. നെഹ്റുവിന് ശേഷം, ഇന്ദിരാ​ഗാന്ധി, രാജീവ് ​ഗാന്ധി, സോണിയാ​ഗാന്ധി, പിന്നെ രാഹുൽ ​ഗാന്ധി. പാർട്ടിയുടെ നേതൃത്വത്തിലേക്ക് കടന്നുവന്ന ഇവരെല്ലാം ഒരു കുടുംബത്തിൽ നിന്നാണ്. ഇതാണ് പുതിയ ഇന്ത്യ ചോദിക്കുന്നതെന്നും സാംബിത് പത്ര പറഞ്ഞു. 

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യാണ് പ്രിയങ്ക ​ഗാന്ധിയെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധ‌ി നിയമിച്ചത്. ഇതോടെ സോണിയ മൽസരിച്ച സീറ്റിൽ ഇത്തവണ പ്രിയങ്ക മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും ശക്തിയേറി. 

അതേസമയം പ്രിയങ്ക​ഗാന്ധിയുടെ വരവ് യുപിയിലെ പാർട്ടിക്ക് കൂടുതൽ ഉണർവേകുമെന്ന് കോൺ​ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. യുപിയിൽ മാത്രമല്ല രാജ്യത്തെ കോൺ​ഗ്രസിന് തന്നെ പ്രിയങ്കയുടെ നേതൃത്വത്തിലേക്കുള്ള വരവ് ​ഗുണകരമാകും. ഫെബ്രുവരി ഒന്നിന് അവർ ചുമതലയേറ്റെടുക്കുമെന്നും രാജീവ് ശുക്ല വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT