India

റഫാല്‍ വിധി പുനഃപരിശോധിക്കണം; അരുണ്‍ ഷൂറിയും, യശ്വന്ത് സിന്‍ഹയും സുപ്രിംകോടതിയിലേക്ക്

റഫാല്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും സുപ്രിംകോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇവര്‍ക്ക് വേണ്ടി കോടതിയില

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: റഫാല്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും സുപ്രിംകോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. 

ഫ്രഞ്ച് കമ്പനിയായ ദസോയില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കോടതി ഡിസംബര്‍ 14 ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണം എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ ഈ വിധി നേടിയതെന്നും മുദ്രവച്ച കവറില്‍ പോലുമല്ല സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഫാല്‍ ഇടപാടില്‍ 59,000 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഇടപാടില്‍ ക്രമക്കേടില്ലെന്നും സ്വകാര്യ കമ്പനിക്ക് അനാവശ്യമായ പരിഗണന നല്‍കിയതിന് തെളിവില്ലെന്നുമായിരുന്നു സുപ്രിംകോടതി കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT