India

റിപ്പബ്ലിക് ടി വി മേധാവി അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം ; പിന്നില്‍ സോണിയയും വാദ്ര കുടുംബവുമെന്ന് അര്‍ണാബ്

അര്‍ണാബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്


മുംബൈ : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം. സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെയാണ് ഇവരുടെ കാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ സൂചിപ്പിച്ചു. വാഹനത്തില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.

ആക്രമണത്തില്‍ അര്‍ണാബിനും ഭാര്യ സാമിയ ഗോസ്വാമിക്കും പരിക്കില്ല. അര്‍ണാബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സോണിയാഗാന്ധിയും റോബര്‍ട്ട് വദ്രയുടെ കുടുംബവുമാണെന്നാണ് അര്‍ണാബിന്റെ ആരോപണം.

നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിലാണ് സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചത്. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോണ്‍ഗ്രസിനെയും സോണിയഗന്ധിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT