പ്രതീകാത്മക ചിത്രം 
India

റൂം മേറ്റിനെ കൊന്ന് സ്ഥലംവിട്ടു; അന്വേഷിച്ചിറങ്ങിയ പൊലീസ് ചെന്നെത്തിയത് 'സീരിയല്‍ കില്ലറില്‍', സിനിമ കഥയല്ല...

 മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നിലെ രഹസ്യം കണ്ടെത്താനിറങ്ങിയ പൊലീസ് ചെന്നിത്തിയത് 'സീരിയല്‍ കില്ലറില്‍'

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നിലെ രഹസ്യം കണ്ടെത്താനിറങ്ങിയ പൊലീസ് ചെന്നിത്തിയത് 'സീരിയല്‍ കില്ലറില്‍'.തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം നടന്നത്. ഇസൈക്കിമുത്തുവെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശങ്കര്‍ എന്ന മുപ്പതുകാരന്‍ പൊലീസ് പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്. 

തിരുപ്പൂര്‍ കോളജ് റോഡിലെ ഒരു വാടക മുറിയില്‍ താമസിച്ചുവരികയായിരുന്നു ശങ്കറും ഇസൈക്കിമുത്തുവും. നവംബര്‍ ആദ്യവാരത്തോടെ ഇവരുടെ റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി റൂം തുറന്നപ്പോള്‍ ഇസൈക്കിമുത്തുവിന്റെ ശരീരം അഴുകിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശങ്കര്‍ ആണ് കൊലയാളി എന്ന് തെളിഞ്ഞത്. 

ശങ്കറിന്റെ വിവരങ്ങള്‍ തിരഞ്ഞുപോയ തിരുപ്പൂര്‍ പൊലീസ് എത്തിയത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇസൈക്കിമുത്തിവിനെ കൊന്ന ശേഷം സ്ഥലം വിട്ട ശങ്കര്‍, കോയമ്പത്തൂരില്‍ ഇളംപരിത്തി,അന്‍പരസ് എന്നിവരോടൊപ്പം താമസം തുടങ്ങി. നവംബര്‍ 12ന് ഇളംപരിത്തിയും അന്‍പരസും തമ്മില്‍ തര്‍ക്കമുണ്ടായി. വിഷയത്തില്‍ ഇടപെട്ട ശങ്കര്‍ അന്‍പരസിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നാലെ കോയമ്പത്തൂര്‍ പൊലീസ് ഇളംപരിത്തിയെയും ശങ്കറിനെയും അറസ്റ്റ് ചെയ്തു. 

2018ലും ശങ്കര്‍ മറ്റൊരു കൊലപാതകം ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മൂന്നുകൊലകളിലും സമാനമായ രീതിയാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നുകൊലപാതകങ്ങളും മദ്യത്തിന്റെ ലഹിരിയാണ് ഇയാള്‍ നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT