India

റേഷന്‍ വിതരണത്തില്‍ ക്രമക്കേട്, പ്രകോപിതരായ ജനക്കൂട്ടം വഴി തടഞ്ഞു; പൊലീസുമായി ഏറ്റുമുട്ടല്‍ ( വീഡിയോ)

ലോക്ക്ഡൗണിനിടെ, പശ്ചിമബംഗാളില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്ക്ഡൗണിനിടെ, പശ്ചിമബംഗാളില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാട്ടുകാര്‍ റോഡ് തടഞ്ഞത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റേഷന്‍ വിതരണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്.  അക്രമാസക്തരായ ജനക്കൂട്ടം പൊലീസിനെ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

നോര്‍ത്ത് പര്‍ഗാനസ് ജില്ലയിലെ ബദ്ദൂരിയയിലാണ് സംഭവം. റേഷന്‍ വിതരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ വഴി അടയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് എത്തിയ പൊലീസുകാരുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. അക്രമാസക്തരായ ജനക്കൂട്ടം വടി ഉള്‍പ്പെടെ ആയുധങ്ങളുമായാണ് പൊലീസിനെ നേരിട്ടത്. അതിനിടെ, ഒരു സ്ത്രീയെ വളഞ്ഞിട്ട് പൊലീസ് തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ജനം ഇവരെ വടികളും മറ്റും ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ നാട്ടുകാര്‍ തമ്മിലും ഏറ്റുമുട്ടി. ഇത് തടയാന്‍ ശ്രമിച്ച  പൊലീസിന് നേരെ കല്ലേറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT