India

റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും ബംഗ്ലാദേശികളെയും വെടിവെച്ചു കൊല്ലണം: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഇന്ത്യയില്‍ നിയമവിരുദ്ധമായി കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും ബംഗ്ലാദേശികളെയും വെടിവെച്ചു കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ഇന്ത്യയില്‍ നിയമവിരുദ്ധമായി കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും ബംഗ്ലാദേശികളെയും വെടിവെച്ചു കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ. ഇവര്‍ രാജ്യം വിടാന്‍ തയ്യാറല്ലെങ്കില്‍ ഇവരെ വെടിവെച്ചു കൊല്ലണമെന്ന് തെലുങ്കാന എംഎല്‍എ രാജാ സിങാണ് ആക്രോശിച്ചത്. തീവ്രഹിന്ദുത്വ നിലപാടുകളിലുടെ ഇതിന് മുന്‍പും രാജാ സിങ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അസമില്‍ പൗരത്വരജിസ്റ്ററില്‍ നിന്നും 40 ലക്ഷം പേരെ പുറത്താക്കി തയ്യാറാക്കിയ കരടുരേഖയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് എംഎല്‍എയുടെ വിവാദപരാമര്‍ശം.

റോഹിങ്ക്യ മുസ്ലീങ്ങള്‍ ഹൈദരാബാദിലും നിയമവിരുദ്ധമായി താമസിക്കുന്നുണ്ട്. തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണ് റോഹിങ്ക്യ മുസ്ലീങ്ങള്‍. തെലുങ്കാന മുഖ്യമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ഇവരെ രാജ്യത്തും നിന്നും പുറത്താക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.

ഇവരെ പുറത്താക്കത്ത പക്ഷം ഇവര്‍ രാജ്യത്തിന് തലവേദനയും ഭീഷണിയുമായി മാറുമെന്നും രാജാ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ആള്‍ക്കൂട്ടക്കൊലയെ പരോക്ഷമായി ന്യായീകരിച്ച് ഇദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഗോഹത്യ അവസാനിക്കുന്നതുവരെ ഇത്തരത്തിലുളള ആള്‍ക്കൂട്ടക്കൊലകള്‍ തുടരുമെന്നായിരുന്നു രാജാ സിങിന്റെ വിവാദപ്രസ്താവന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT