India

ലുഡോയില്‍ കള്ളക്കളി നടത്തി; അച്ഛനെതിരെ 24കാരി കുടുംബകോടതിയില്‍!

യിമില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ലുഡോ ഗെയിമില്‍ അച്ഛന്‍ കള്ളക്കളി നടത്തിയെന്ന പരാതിയുമായി 24കാരി കോടിതിയില്‍! ഭോപ്പാലിലെ കുടുംബകോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗണ്‍സിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റമുണ്ടെന്നും കുടുംബകോടതി കൗണ്‍സിലര്‍ സരിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഗെയിമില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവ് ഗെയിമില്‍ തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറഞ്ഞു.

അച്ഛന്‍ ഗെയിം കളിക്കുന്നതില്‍ നടത്തിയ കള്ളക്കളി തന്നെ തളര്‍ത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അച്ഛനെ തനിക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍, അദ്ദേഹം ഗെയിമില്‍ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍