പ്രതീകാത്മക ചിത്രം 
India

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: ഭാര്യയെ കൊന്ന ശേഷം യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു

വീട്ടില്‍ ദമ്പതികള്‍ മാത്രമുണ്ടായിരുന്ന സമയത്ത് യുവാവ് തന്റെ 20കാരിയായ ഭാര്യയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍: ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റി. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് 24കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

വീട്ടില്‍ ദമ്പതികള്‍ മാത്രമുണ്ടായിരുന്ന സമയത്ത് യുവാവ് തന്റെ 20കാരിയായ ഭാര്യയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. പക്ഷേ യുവതി വഴങ്ങിക്കൊടുക്കാന്‍ തയാറായില്ല. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റുകയും ചെയ്തു.

ഇയാള്‍ ഇപ്പോള്‍ ഗൊരഖ്പൂരിലെ ബാബ രാഖവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തദിവസം രാവിലെ അയല്‍വാസികളാണ് ഇയാളെ രക്തത്തില്‍ കുളിച്ച നിലയില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി