India

ലൈംഗികാതിക്രമം നടത്തി എന്ന് പെണ്‍കുട്ടിയുടെ മീടു പോസ്റ്റ്; 14 കാരന്‍ 11-ാമത്തെ നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; ബോയ്‌സ് ലോക്കര്‍ റൂമിന് പിന്നാലെ മറ്റൊരു നടുക്കുന്ന സംഭവം 

നിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പെണ്‍കുട്ടിയുടെ ആരോപണത്തിന് പിന്നാലെ 14കാരന്‍ ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം:  തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പെണ്‍കുട്ടിയുടെ ആരോപണത്തിന് പിന്നാലെ 14കാരന്‍ ജീവനൊടുക്കി. അപ്പാര്‍ട്ട്‌മെന്റിന്റെ 11-ാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് ആണ്‍കുട്ടിയെ  കണ്ടെത്തിയത്. അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ച നടത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊന്ന്. ഡല്‍ഹിയോട് അടുത്ത് കിടക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടി  മീടു പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കകമാണ് കൗമാരക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ 14കാരന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

രണ്ടവര്‍ഷം മുന്‍പ് താന്‍ ആക്രമണത്തിന് ഇരയായെന്നാണ് പെണ്‍കുട്ടിയുടെ പോസ്റ്റ് പറയുന്നത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ചാണ് സംഭവം നടന്നത്. 14കാരന്റെ പേരെടുത്ത് പറയുന്നതാണ് പോസ്റ്റ്. ഇതിന് പിന്നാലെ പൊലീസുകാര്‍ തന്നെ വൈകാതെ ചോദ്യം ചെയ്യുമെന്ന് കൂട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

രക്തത്തില്‍ കുളിച്ചു കിടന്ന 14കാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ മീടു പോസ്റ്റ് പങ്കുവെച്ച പെണ്‍കുട്ടിയെയും മറ്റു കൂട്ടുകാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി