India

ലോകത്ത് എവിടെ കാണും ഇതുപോലെ ഒരു പ്രധാനമന്ത്രി; മോദിയുടെ ഒരു സഹോദരന്‍ ഓട്ടോ ഓടിക്കുന്നു; മറ്റൊരാള്‍ പലചരക്ക് കച്ചവടം നടത്തുന്നു; വീണ്ടും ബിപ്ലബ് ദേബ്

ലോകത്ത് എവിടെ കാണും ഇതുപോലെ ഒരു പ്രധാനമന്ത്രി- മോദിയുടെ ഒരു സഹോദരന്‍ ഓട്ടോ ഓടിക്കുന്നു- മറ്റൊരാള്‍ പലചരക്ക് കച്ചവടം നടത്തുന്നു; വീണ്ടും ബിപ്ലബ് ദേബ്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം തുടര്‍ച്ചയായി വിഡ്ഢിത്തം പറഞ്ഞ് ദേശീയ തരംഗം സൃഷ്ടിക്കുകയാണ് ബിപ്ലബ് ദേബ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇര. മോദിയുടെ സഹോദരന്‍മാര്‍ ഒരാള്‍ ഓട്ടോറിക്ഷക്കാരനാണെന്നും ഒരാള്‍ പലചരക്ക് കച്ചവടക്കാരനുമാണെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.

അഗര്‍ത്തലയില്‍ പരാക്രം പരവ് പരിപാടിയില്‍ സംസാരിക്കവെയാണ് മോദിയുടെ ലാളിത്യം വിളിച്ചുപറഞ്ഞത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായിട്ട് നാലുവര്‍ഷമായി. അതിന് മുന്‍പ് 13 വര്‍ഷം ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അമ്മ ഇപ്പോഴും താമസിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്. മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ ഇപ്പോഴും നിത്യവൃത്തിക്കായി തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. ഒരാള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നയിക്കുന്നത്. മറ്റൊരാള്‍ പലചരക്ക് കച്ചവടത്തിലൂടെയുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ലോകത്ത് എവിടെയുണ്ടാകും ഇതുപോലെ ഒരു പ്രധാനമന്ത്രിയെന്ന് ബിപ്ലബ് ദേബ് പറയുന്നു.

നമ്മുടെ സംസ്ഥാനത്ത് ഭൂരിഭാഗവും പാവപ്പെട്ടവരാണ്. മുന്ന് വര്‍ഷം കൊണ്ട് ത്രിപുരയെ മാതൃകാ സംസ്ഥാനമാക്കുമെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT