India

ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹച്ചടങ്ങ്; നവവരന്‍ അറസ്റ്റില്‍, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്:  ലോക്ക് ഡൗണ്‍  ലംഘിച്ച് വിവാഹച്ചടങ്ങ് നടത്തിയതിന് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.  മുറാദ്‌നഗർ പോലീസ് സ്റ്റേഷൻ പരിസരത്തുള്ള വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. ഏഴ്  പേര്‍ക്കെതിരായാണ് ഗാസിയാബാദ് പൊലീസ് കേസെടുത്തത്.

ഏപ്രിൽ 12, 13 തീയതികളിൽ ദേശീയപാത 58ന് സമീപം രാവലി റോഡില്‍ രണ്ട് കാറുകൾ നിര്‍ത്തിയിട്ടിരുന്നത് പൊലിസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 13ന് രാവിലെ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി അറിഞ്ഞത്.

വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ഗാസിയാബാദ് എസ്‌എസ്‌പിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്‍റെ കണ്ണില്‍പ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം