India

ലോക്ക്ഡൗണില്‍ ബന്ധുക്കള്‍ക്ക് എത്താന്‍ സാധിച്ചില്ല; മരിച്ച ഹിന്ദു സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി മുസ്ലിംകള്‍

ലോക്ക്ഡൗണിനിടെ മരിച്ച ഹിന്ദുസ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത് മുസ്ലിം അയല്‍വാസികള്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 കാലത്തെ മരിക്കാത്ത മനുഷ്യത്വത്തിന്റെ വിവരമാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് വരുന്നത്. ലോക്ക്ഡൗണിനിടെ മരിച്ച ഹിന്ദുസ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത് മുസ്ലിം അയല്‍വാസികള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് മുസ്ലിംകള്‍ കര്‍മ്മം നടത്തിയത്. 

കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ച അമ്പതുകാരിയായ തീല ജമല്‍പുര സ്വദേശിയുടെ മൃതദേഹമാണ് മുസ്ലിംകള്‍ സംസ്‌കരിച്ചത്. സ്ത്രീ മരിക്കുമ്പോള്‍ അടുത്ത ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തങ്ങള്‍ മൃതദേഹം ചോള വിഷാരഘട്ടിലെ ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു എന്ന് സംസ്‌കാര ചടങ്ങുകള്‍ക്ക് നേൃത്വം നല്‍കിയ ഷാഹിദ് ഖാന്‍ പറഞ്ഞു. 

നിര്‍ധന കുടുംബത്തിലെ അംഗമായ സ്ത്രീക്ക് രണ്ട് മക്കളുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചതെന്നും ഷാഹിദ് വ്യക്തമാക്കി. 

20 പേര്‍ മാത്രമേ അന്ത്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ടാണ്, അല്ലെങ്കില്‍ സമുദായംഗങ്ങള്‍ മുഴുവന്‍ ശ്മശാനത്തില്‍ എത്തുമായിരുന്നു എന്നും ഷാഹിദ് കൂട്ടിച്ചേര്‍ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം