India

ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാളാഘോഷം; ബിജെപി നേതാവടക്കം എട്ട് പേർ അറസ്റ്റിൽ

ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാളാഘോഷം; ബിജെപി നേതാവടക്കം എട്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിന​ഗർ: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച്  പിറന്നാൾ ആഘോഷിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം എട്ട് പേർ അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലുള്ള തുൾസിവാദ് മേഖലയിലാണ് സംഭവം. ബിജെപി നേതാവായ അനിൽ പർമറിന്റെ വീട്ടിൽ നടന്ന പിറന്നാളാഘോഷമാണ് അറസ്റ്റിലേക്ക് നയിച്ചത്.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ലോക്ക്ഡൗൺ ലംഘനം നടന്നതായി തെളിഞ്ഞതോടെ ചിത്രങ്ങളിലും വീഡിയോകളിലുമുണ്ടായിരുന്ന എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് കരേലിബാഗ് എസ്ഐ അറിയിച്ചു. പ്രതികൾക്കെതിരെ പകർച്ച വ്യാധി നിയമപ്രകാരം കേസെടുത്തതായും എസ്ഐ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT