പ്രതീകാത്മക ചിത്രം 
India

വന്‍മരം റെയില്‍വേ പാളത്തില്‍ വീണു; പൊള്ളാച്ചി-മീനാക്ഷിപുരം പാതയില്‍ ട്രെയിന്‍ പാളംതെറ്റി 

മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പൊള്ളാച്ചി: തിരുനെല്‍വേലിയില്‍നിന്ന് പുണെക്കുള്ള പ്രത്യേകതീവണ്ടി പൊള്ളാച്ചിക്കടുത്ത് പാളംതെറ്റി.എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. ഇന്നലെ രാത്രി 9.50ഓടെയാണ് സംഭവം. ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്താണ് അപകടം.

റെയില്‍പാതയോരത്തുനിന്ന വന്‍മരം കടപുഴകിവീണതാണ് അപകടത്തിന് കാരണമായത്.മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT