India

വയറുവേദനയുമായി 15 കാരി ആശുപത്രിയില്‍; ഏഴ് മാസം ഗര്‍ഭിണി; അമ്മാവന്‍ അറസ്റ്റില്‍

വീട്ടില്‍ തനിച്ചാവുന്ന സമയത്ത് അയല്‍വാസിയായ അമ്മാവന്‍ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനഞ്ചുകാരി ഏഴുമാസം ഗര്‍ഭിണി. ഡോക്ടര്‍മാര്‍ ഈ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. 

വീട്ടില്‍ തനിച്ചാവുമ്പോള്‍ അമ്മാവന്‍ നിരവധി തവണ പീഡിപ്പിച്ചതായും ഇതേ തുടര്‍ന്നാണ് താന്‍ ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. 

പതിനഞ്ചുകാരിയെ വയറുവേദനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് മനസിലായി. ഇക്കാര്യം ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. അയല്‍വാസിയായ അമ്മാവന്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മാവന്‍ ഭീഷണിപ്പെടുത്തിയതായും നിരവധി തവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് അറസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT