India

വളരെയധികം മനുഷ്യസ്‌നേഹിയായ ആളാണ് സല്‍മാന്‍, അദ്ദേഹത്തിന് ശിക്ഷാ ഇളവ് നല്‍കണം: ജയ ബച്ചന്‍

രാജസ്ഥാനിലെ ജോധ്പൂര്‍  വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൃഷ്ണ മൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് തടവുശിക്ഷ ലഭിച്ച വിഷയത്തില്‍ ദുഖം പ്രകടിപ്പിച്ച് മുന്‍ നടിയും രാജ്യസഭാ എംപിയുമായ ജയ ബച്ചന്‍ രംഗത്ത്. സല്‍മാന്‍ വളരെ നല്ല മനുഷ്യനാണെന്നും മനുഷ്യസ്‌നേഹിയുമാണെന്നുമാണ് ജയ ബച്ചന്‍ പറയുന്നത്. 

'എനിക്ക് വളരെ സങ്കടമുണ്ട്. ധാരാളം മനുഷ്യത്വപരമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളാണ് സല്‍മാന്‍. അദ്ദേഹത്തിന് ശിക്ഷാ ഇളവ് നല്‍കണം'- ജയ ബച്ചന്‍ വ്യക്തമാക്കി. കൃഷ്ണ മൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷയും 10000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിച്ചത്.

രാജസ്ഥാനിലെ ജോധ്പൂര്‍  വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രി രാവിലെ വിധി പ്രസ്താവിച്ചിരുന്നു. സല്‍മാനെ ഇന്നു തന്നെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം കേസിലെ കൂട്ടുപ്രതികളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇവരെ വെറുതെവിടുന്നതെന്ന് കോടതി വ്യക്തമാക്കി. 20 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.  1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്.

സല്‍മാനു പുറമെ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരും കേസില്‍ പ്രതികളായിരുന്നു. ഹംസാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണ്, 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഗോധ ഫാമില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT