India

വഴക്ക് മൂത്തു; രണ്ടുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ സൂക്ഷിച്ച് ആന്റി;  അറസ്റ്റ്

സംശയം തോന്നിയ പൊലീസ് യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയില്‍ നിന്ന് രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലാണ് സംഭവം. സഹോദരിയുടെ മകനെയാണ് താജ്മീര ബീബി എന്ന സ്ത്രീയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ബിര്‍ഭം ജില്ലയിലെ ബോള്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാശിപൂര്‍ ഗ്രാമത്തിലാണ് കൃത്യം നടന്നത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് താജ്മീര ബീബി സഹോദരിയുടെ മകനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും സമീപവാസികളും പ്രദേശത്ത് തെരച്ചില്‍ നടത്തി. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുടുംബത്തില്‍ നടന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ചറിഞ്ഞ പൊലീസ് സംശയം തോന്നി യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയില്‍ നിന്ന് രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, കൊലപാതകത്തിന് കാരണമായ സാഹചര്യം എന്തായിരുന്നു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT