പ്രതീകാത്മക ചിത്രം 
India

വഴിയില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം: ഒന്നര വയസ്സുകാരനെ അടിച്ചുകൊന്നു

വഴിയില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഒന്നരവയസ്സുകാരനെ അയല്‍വാസി അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വഴിയില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഒന്നരവയസ്സുകാരനെ അയല്‍വാസി അടിച്ചുകൊന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. സംഭവത്തില്‍ സാഗര്‍ സ്വദേശികളായ റാം സിങ്ങ്, ഉമേഷ് സിങ്ങ് എന്നിവരെ ഭാന്‍ഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. അടുത്തവീട്ടിലെ ഏഴുവയസ്സുകാരന്‍ വഴിയരികില്‍ മൂത്രമൊഴിച്ചത് ഒന്നരവയസ്സുകാരന്റെ പിതാവ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ ഏഴുവയസ്സുകാരന്റെ അച്ഛനും മുത്തച്ഛനും ഒന്നരവയസ്സുകാരന്റെ പിതാവിനെ ആക്രമിച്ചു. ലാത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. കയ്യാങ്കളിക്കിടെ അടിയേറ്റാണ് ഒന്നരവയസ്സുകാരന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.ഏഴു വയസ്സുകാരന്റെ അച്ഛനും മുത്തച്ഛനുമെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവര്‍ഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

'എന്റെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയാന്‍ കാരണം ആ ഭയം'; തുറന്നു പറഞ്ഞ് ഷാഹി കബീര്‍

KEAM 2026: മെഡിക്കൽ പ്രവേശന അപേക്ഷകർക്ക് പ്രൊഫൈൽ പരിശോധിക്കാം; തിരുത്തലിനും അവസരം

വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാധ്യതയാകാം