India

'വായടയ്ക്കൂ, അല്ലെങ്കില്‍ എന്നന്നേക്കുമായി ഞങ്ങള്‍ വായടപ്പിക്കും'; ഷെഹ് ല റാഷിദിന് നേരെ വധഭീഷണി

ഇന്നലെയാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം ഷെഹ് ലയ്ക്ക് ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേര വെടിയുതിര്‍ത്തതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയുമായി ഷെഹ് ല റാഷിദ് രംഗത്ത്. മാഫിയ ഡോണ്‍ രവി പൂജാരിക്കെതിരെയാണ് വിദ്യാര്‍ത്ഥി നേതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം ഷെഹ് ലയ്ക്ക് ലഭിക്കുന്നത്. ഉമര്‍ഖാലിദിനും ജിഗ്നേഷ് മേവാനിക്കും എതിരേയും ഭീഷണിയുണ്ട്. 

'മര്യാദയ്ക്ക് വായടച്ചോളൂ അല്ലെങ്കില്‍ നിങ്ങളുടെ വായ എന്നന്നേക്കുമായി ഞങ്ങള്‍ അടപ്പിക്കും. ഉമര്‍ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും ഇത് പറഞ്ഞോളൂ.' ഇതാണ് സന്ദേശത്തില്‍ പറയുന്നത്. മാഫിയ ഡോണ്‍ രവി പൂജാരിയുടെ പേരില്‍ തിങ്കളാഴ്ചയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. 

വധഭീഷണിയെക്കുറിച്ചും ജമ്മുകശ്മീര്‍ പൊലീസിന് നല്‍കിയ പരാതിയെക്കുറിച്ചും ട്വിറ്ററിലൂടെയാണ് ഷെഹ് ല അറിയിച്ചത്. തീവ്ര ഹിന്ദുത്വ വാദിയായ രവി പൂജാരിയില്‍ നിന്നാണ് വധഭീഷണി ലഭിച്ചിരിക്കുന്നതെന്നും ഉമര്‍ ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും എന്നോടും വായടക്കാന്‍ പറഞ്ഞെന്നും ഷെഹ് ല ട്വീറ്റില്‍ കുറിച്ചു. 

ഇന്നലെയാണ് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍ വെച്ച് ഉമര്‍ ഖാലിദിന് നേരെ വധശ്രമം നടക്കുന്നത്. തോക്കുമായി എത്തിയ അജ്ഞാതനാണ് ഖാലിദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT