India

വാരാണസിയില്‍ 70കാരിയായ ഫ്രഞ്ച് വനിതയെ ബലാത്സംഗം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ 70 കാരിയായ ഫ്രഞ്ചുവനിതയെ സെക്യൂരിറ്റി ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു - സെക്യൂരിറ്റി ജീവനക്കാരന്‍ മദ്യപിച്ചിരുന്നതായും ഒളിവിലാണെന്നും  പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ 70 കാരിയായ ഫ്രഞ്ചുവനിതയെ സെക്യൂരിറ്റി ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു. വാരാണസിയിലെ റൊഹാനിയ പ്രദേശത്തെ ഹോട്ടലിലാണ് വിദേശി വനിത താമസിച്ചത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബലാത്സംഗം ചെയ്തത്‌

ബലാത്സംഗത്തിനിരയായ സ്ത്രീ വാരാണസിയിലെ സ്ഥിരം സന്ദര്‍ശകയാണ്. കഴിഞ്ഞ പതിനൊന്നുമാസമായി വിദേശ വനിത ഇവിടെ താമസിക്കുകയായിരുന്നു
. ഇന്നലെ രാത്രിയിലാണ് വനിതയ്ക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരന്‍ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന്‍ മദ്യപിച്ചിരുന്നതായും സംഭവത്തിനുശേഷം ഒളിവിലാണെന്നും പൊലീസ് പറയുന്നു. താമസിക്കാനെത്തിയ സ്ത്രീയെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത ശേഷമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത്. 
സംഭവത്തിന് തുടര്‍ന്ന് സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്