India

വിജയകാന്തിന്റെ ഡിഎംഡികെ അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം

വിജയകാന്തിന്റെ ഡിഎംഡികെ അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമാവും. ബിജെപിയും പിഎംകെയുമാണ് സഖ്യത്തിലെ മറ്റു പ്രധാന ഘടകകക്ഷികള്‍.

ഡിഎംഡികെ സഖ്യത്തിന്റെ ഭാഗമാവുമെന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വം അറിയിച്ചു. സീറ്റു ധാരണ എങ്ങനയെന്ന് വ്യക്തമാക്കിയിട്ടില്ല. സഖ്യത്തിന്റെ കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കുമെന്ന് വിജയകാന്ത് നേരത്തെ അറിയിച്ചിരുന്നു.

സഖ്യത്തില്‍ പിഎംകെയ്ക്കു ലഭിക്കുന്ന പരിഗണന കിട്ടണമെന്നാണ് ഡിഎംഡികെയുടെ മുഖ്യ ആവശ്യം. ഏഴു ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റുമാണ് പിഎംകെയ്ക്കു ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT