India

'വിജയിച്ചത് ബിജെപിയ്‌ക്കെതിരേ വോട്ടു ചോദിച്ച്, അധികാരത്തിനായി ജനങ്ങളെ വഞ്ചിക്കുന്നു'; ജെജെപിയ്‌ക്കെതിരേ കോണ്‍ഗ്രസ്

ജെജെപി- ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയ്‌ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ദുഷ്യന്ത് ചൗതാലയുടേത് ബിജെപിയുടെ ബി ടീമാണെന്ന കാര്യം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ജെജെപി- ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായി. ബിജെപി അധികാരം നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ചിലപ്പോള്‍ രാജ്കുമാര്‍ സെയ്‌നിയും മറ്റ് ചിലപ്പോള്‍ ജെജെപി- ലോക്ദളും അതിനുള്ള യന്ത്രപ്പാവകളായി മാറുകയാണ്', റണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ വിമര്‍ശിച്ചു.

ജനങ്ങളോട് ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി പത്ത് സീറ്റ് നേടിയത്. ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. എന്നാല്‍ അധികാരത്തിനുവേണ്ടി ജെജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്കിനെ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതിരുന്നതോടെയാണ് ജെജെപി ശക്തമായ സാന്നിധ്യമായത്. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ജെജെപി തയാറായത്. 90 നിയമസഭാ സീറ്റുകള്‍ പത്ത് സീറ്റാണ് ജെജെപി നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത