India

വിദേശിയെന്ന് വിളിച്ചുള്ള അധിക്ഷേപം താങ്ങാനാകില്ല: കുറിപ്പെഴുതിവെച്ച് വിരമിച്ച അധ്യാപകന്‍ തൂങ്ങിമരിച്ചു

അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുള്‍പ്പെടുത്താത്തതില്‍ മനംനൊന്ത് വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുള്‍പ്പെടുത്താത്തതില്‍ മനംനൊന്ത് വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. വിദേശിയെന്ന് മുദ്രകുത്തപ്പെടും എന്നുള്ള വേദനയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. അസമിലെ മംഗള്‍ദോയി സ്വദേശിയായ നിരോദ് ബരന്‍ ദാസാണ് ഞായറാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. അസമില്‍ മൂന്നാമത്തെ ആളാണ് ഇതേ കാര്യത്തിന് ആത്മഹത്യ ചെയ്യുന്നത്.

അസം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ വിദേശിയെന്ന് മുദ്രകുത്തപ്പെട്ടുവെന്നും ഇതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന അവഹേളനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യ ചെയ്യുന്നതെന്നും നിരോദ് ബരന്‍ ദാസ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ദാസൊഴികെ ഇദ്ദേഹത്തിന്റെ എല്ലാ കുടുംബാംഗങ്ങളും പൗരത്വ രജിസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. 

പ്രഭാത നടത്തത്തിന് ശേഷം തിരിച്ചെത്തിയ ദാസിനെ പിന്നീട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അസമിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 34 വര്‍ഷം അധ്യാപകനായിരുന്ന ദാസ് വിരമിച്ച ശേഷം നിയമം പഠിക്കുകയും അഭിഭാഷകവൃത്തിയിലേക്ക് തിരിയുകയുമായിരുന്നു. 

അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരടില്‍ 40 ലക്ഷം പേരെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. സംഭവത്തില്‍ പ്രതിഷേധിച്ച് അസമിലെ ഖരുപേട്യയില്‍ തിങ്കളാഴ്ച വിദ്യാര്‍ഥി സംഘടന പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT