India

വിഭാഗീയത രൂക്ഷം: കര്‍ണാടക കോണ്‍ഗ്രസ് യൂണിറ്റ് പിരിച്ചുവിട്ടു

വിഭാഗിയത രൂക്ഷമായ കര്‍ണാടക കോണ്‍ഗ്രസ് യൂണിറ്റ് പിരിച്ചുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കര്‍ണാടക കോണ്‍ഗ്രസ് യൂണിറ്റ് പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും ഒഴിച്ചാണ് യൂണിറ്റ് പിരിച്ചുവിട്ടത്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച എംഎല്‍എ റോഷന്‍ ബൈഗിനെ സസ്പന്റ് ചെയ്തതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. 

റോഷന്റെ സസ്‌പെന്‍ഷന്‍ എഐസിസി അംഗീകരിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് റോഷനെ പുറത്താക്കിയത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് പ്രത്യേക അന്വേഷണ കമ്മിഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായാണ് കര്‍ണാടക കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായത്. തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്ന് വിമര്‍ശിച്ച് ബൈഗും മറ്റു മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്