India

വിവാഹ ദിവസം കോവിഡ് പരിശോധനാ ഫലം വന്നു; രോ​ഗം സ്ഥിരീകരിച്ചത് വരന് മാത്രമല്ല

വിവാഹ ദിവസം കോവിഡ് പരിശോധനാ ഫലം വന്നു; രോ​ഗം സ്ഥിരീകരിച്ചത് വരന് മാത്രമല്ല

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: വരനടക്കമുള്ളവർക്ക് കോവിഡാണെന്ന് അറിഞ്ഞത് വിവാഹം ദിവസം രാവിലെ. പരിശോധനാ ഫലം വരുമ്പോഴേക്കും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വരനും ബന്ധുക്കളും വിവാ​ഹ വേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങുകയും ചെയ്തു. പരിശോധനയിൽ വരനും പിതാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യ പ്രവർത്തകർ ഇരുവരെയും തിരഞ്ഞെത്തിയതോടെ വിവാഹ ഘോഷയാത്ര മുടങ്ങി. വിവാഹവും മാറ്റിവച്ചു. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലാണ് സംഭവം നടന്നത്.

അമേഠിയിലെ കാംറൗളി ഗ്രാമത്തിൽ നിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദർഗഢിലേക്കാണ് വരന്റെ സംഘം ഘോഷയാത്രയായി പോയത്. അതിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെ തേടി ആരോഗ്യ പ്രവർത്തകരെത്തി. വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

ജൂൺ 15നാണ് ഡൽഹിയിൽ നിന്ന് വരനും കുടുംബവും അമേഠിയിൽ എത്തിയത്. പിന്നാലെ എല്ലാവരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. വിവാഹ ദിവസമായ ജൂൺ 19ന് രാവിലെയാണ് പരിശോധനാ ഫലം വന്നത്. വരനും പിതാവും പൂർണമായും സുഖം പ്രാപിച്ച ശേഷം വിവാഹം നടത്താനാണ് ഇരു കുടുംബത്തിന്റെയും തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT